ബോല്‍വുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. നീണ്ട നാളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഇന്നിപ്പോള്‍ ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത ആരാധകരും ബോളിവുഡും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകും എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. വിവാഹത്തിന് വേണ്ടി ഡിസംബര്‍ മാസത്തെ തിരക്കുകള്‍ എല്ലാം ഒഴിവാക്കിയിരിക്കുകയാണ്.
ഇറ്റലിയില്‍ വെച്ച് വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ബ്രഹ്മാസ്ത്രയ്ക്ക് ശേഷം സന്ദീപ് റെഡ്ഢി വന്‍ഗയുടെ അനിമലിലാണ് രണ്‍ബീര്‍ അഭിനയിക്കേണ്ടത്.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് 2022 ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് രണ്‍ബീറിന്റെ വിവാഹത്തെ തുടര്‍ന്നാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ആലിയ ഭട്ട് നവംബറിന് ശേഷം പുതിയ വര്‍ക്കുകളൊന്നും എടുത്തിട്ടില്ല.
ഇതും ഇരുവരുടെയും വിവാഹം തന്നെയാണ് സൂചിപ്പിക്കുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ബോളിവുഡിലേയ്ക്ക് പ്രവേശിച്ചത്. ഇന്ന് ബോളിവുഡിലെ മുന്‍നിര അഭിനേതാക്കളുടെ പട്ടികയിലാണ് ഇരുവരും.