വിശപ്പിനെക്കാള് വലിയ പ്രശ്നം ഈ ഭൂമിയില്‍ മറ്റൊന്നും തന്നെയില്ല. മരിക്കാനും, കൊല്ലാനും ഈ വിശപ്പ് മാത്രം ഒരു കാരണമാവുന്ന കാലമാണ് BEEF എന്ന വെബ് സിരീസിലെ ചാപ്റ്റര്‍ 1 പറഞ്ഞു വെക്കുന്നത്.
വെറും എട്ടു മിനിട്ട് കൊണ്ടു വ്യക്തമാക്കുന്ന ആശയം ഈ കോവിഡ് കാലത്ത് നമ്മളെ വളരെ അധികം ശ്രദ്ധയോടെ ജീവിക്കാനുള്ള താക്കീതാകുന്നു. അടുത്ത കാലത്തായി കോമഡി ആശയമാക്കി ഒരുപാട് വെബ് സിരീസ് ഇറങ്ങുന്നുണ്ട് അതില്‍നിന്നും വ്യത്യസ്തമായി ഡാര്‍ക്ക് സിരീയസ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ബീഫ് . ഓരോ ചാപ്റ്ററൂം ഓരോ കഥകളായിരിക്കും പറയുന്നത്.
കൊച്ചി സ്വദേശി ഇമ്രാന് സേട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ് സിരീസിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദിയും ടോബ്ബിനും ചേര്‍ന്നാണ്. ഇവര്‍ തന്നെയാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നതും. നിര്‍മാണം നൗഫി മുഹമ്മദ്, ക്യാമറ സാഹില്‍ സായി പോസ്റ്റര്‍ ഡിസൈന്‍ പ്രോഫ്മാര്ക്ക്, ക്രീയേറ്റീവ് ഡയറക്ട്ടേഴ്സ് നിശ്ചലും മനോഷും നിര്‍വഹിച്ചിരിക്കുന്നു .
ഈ കാലമത്രയും ഇണചേരാനൊ, ആഹാരത്തിനൊ മൃഗങ്ങളെ പോലെ ദ്വന്ത യുദ്ധം വേണ്ടിവരില്ല എന്ന ധൈര്യമാണ് മനുഷ്യനെ രാജാവാക്കിയതെങ്കില് കോവിഡ് എന്ന കൊച്ചു കീടം ബൈബിളിലെ ദാവീദിനെ പോലെ നെഞ്ച് വിരിച്ച് ‘ നിന്റെതു മാത്രമല്ല ഒന്നും ‘ എന്ന് മനുഷ്യരാശിയെ പഠിപ്പിച്ചു.
മനുഷ്യന് ഈ കീടത്തെയും തോപ്പിക്കുമായിരിക്കും. പക്ഷെ ഓരോ കീടങ്ങളും ഭാക്കിവച്ച് പോകുന്നത് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവിനെ ഉണ്ടാക്കി കൊണ്ടാണ്. അതാണ് ‘മറ്റൊരു മനുഷ്യന്’. ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും മുഖമുള്ള മനുഷ്യന്. വേദഗ്രന്ഥങ്ങളിലെ വിശുദ്ധ എഴുത്തുകള്‍ പറയുന്നപോലെ ‘ മനുഷ്യന് മനുഷ്യനെ വേട്ടയാടുന്ന കാലം. വിശപ്പിനുവേണ്ടി മനുഷ്യന് മനുഷ്യനെ വേട്ടയാടുന്ന കാലം വിദൂരമല്ലാത്ത കാലമാണ് BEEF -!