കൊച്ചി : നടന്മാരായ ഷെയ്ന് നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി നിര്‍മ്മാതാക്കളുടെ സംഘടന. സിനിമ സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിലും നിര്‍മ്മാതാക്കളില്‍ നിന്ന് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതിന്റെ പേരിലുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇരുവരെയും നേരത്തെ വിലക്കിയത്.
നിയന്ത്രിക്കാനാകാത്ത മോശം പെരുമാറ്റം തന്നെയാണ് നടന് ശ്രീനാഥ് ഭാസിയുടെ വിലക്കിനും കാരണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു.
ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം നടത്തിക്കൊണ്ട് കത്ത് നല്‍കിയിരുന്നു. കൂടാതെ നടനൊപ്പം സഹകരിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച രണ്ട് നിര്‍മ്മാതാക്കള്‍ക്ക്, മുന്‍പ് നല്കിയ അഡ്വാന്‍സ് തിരികെ നല്‍കാനും നടന് തയ്യാറായിട്ടുണ്ട്. ഇനി മാന്യമല്ലാത്ത പ്രവൃര്‍ത്തി സെറ്റിലാവര്ത്തിക്കില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ നടന് നിര്മ്മാതാക്കള്ക്കയച്ച കത്തില്‍ പറയുന്നു.