സത്യം, നീതി, ധര്‍മ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂര്‍ത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പന്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വീരമണികണ്ഠന്’. ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററുകളിലെത്തും. വണ്‍ ഇലവന്റെ ബാനറില്‍ സജി എസ് മംഗലത്താണ് നിര്‍മ്മാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ധ്യാന്‍ നായക ത്രീഡി ചിത്രം 11:11 ഉടന്‍ പ്രദര്‍ശനത്തിനെത്തും.
വീരമണികണ്ഠന്റെ ഒഫിഷ്യല്‍ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്റ്റും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വര്‍ഷം വൃശ്ചികത്തില് ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ സിനിമകളിലെ പ്രമുഖരായ ആര്‍ട്ടിസ്റ്റുകള്‍ വീരമണികണ്ന്റെ ഭാഗമാകും. ഒരു പുതുമുഖമായിരിക്കും വീരമണികണ്ഠനെ അവതരിപ്പിക്കുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഓ …