അല്ലു അര്ജുന് നായകനായി റിലീസാവാനിരിക്കുന്ന തെലുങ്ക് സിനിമയാണ് പുഷ്പ. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ എന്ന് പറഞ്ഞിരുന്നെങ്കിലും അല്പം മുന്‍പാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അപ്പിയറന്‍സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തല മൊട്ടയടിച്ച് തീക്ഷ്ണമായ കണ്ണുകളുമായി മരണ മാസ് ലുക്കിലാണ് ഫഹദിന്റെ വേഷം. സമൂഹ മാധ്യമങ്ങളിലൊക്കെ ഈ അപ്പിയറന്‍സ് പ്രചരിക്കുകയാണ്.
ഭന്‍വര്‍ സിംഗ് ശെഖാവത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക. അക്രമങ്ങള്‍ക്കും അനീതിക്കും കൂട്ടു നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാള്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കള്ളക്കടത്തുകാരന് പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് അവതരിപ്പിക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനും സൂപ്പര്‍ സംവിധായകന് സുകുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ.
തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഈ വര്‍ഷം ഡിസംബറില്‍ റിലീസാവുക. രശ്മിക മന്ദാനയാണ് അല്ലുവിന്റെ നായിക.


