സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി നടിയും ടെലിവിഷന്‍ താരവുമായ ഹിനാ ഖാന്. സമൂഹമാധ്യമത്തിലൂടെയാണ് താരം തന്റെ രോഗാവസ്ഥയുടെ വിശദാംശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.തനിക്ക് സ്തനാർബുദമാണെന്നും തേര്‍ഡ് സ്റ്റേജാണെന്നും അതിന് ചികിത്സയിലാണെന്നും നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റിട്ടാണ് നടി വിവരം പങ്കുവെച്ചത്.
‘എന്നെ സ്നോഹിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവക്കാനുണ്ട്. എനിക്ക് സ്താനാര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു. എങ്കിലും ഞാന്‍ സുഖമായിരിക്കുന്നു. മുന്നോട്ട് പോകുകയാണ്. രോഗാവസ്ഥയെ അതിജീവിക്കാനുള്ള നിശ്ചയദാര്‍ഢ്യം എനിക്കുണ്ട്. ചികില്‍സ പുരോഗമിക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ തയാറാണ്’. താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഹിന്ദി ടെലിവിഷൻ രംഗത്തെ ജനപ്രിയ നാമമാണ് ഹിനാ ഖാൻ. ജനപ്രിയ ടെലിവിഷൻ ഷോയായ ‘യേ രിഷ്താ ക്യാ കെഹ്ലതാ ഹേ’യിൽ ‘അക്ഷര’ എന്ന കഥാപാത്രമായി അഭിനയിച്ച് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടതാരമായി മാറി. ‘കസൗട്ടി സിന്ദഗി കേ സീസൺ രണ്ടിൻ്റെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.


