ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്കി നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ച നോട്ടീസ് പുറത്ത് വന്നത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.