കൊച്ചി: കൊച്ചിയില്‍ മൂന്ന് സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ഇന്‍കം ടാക്സ് പരിശോധന. ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന. ഓടിടി പ്ലാറ്റുഫോമുകളുമായുള്ള ഇടപാടുകള്‍ ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്്. ലിസ്റ്റിന് സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.


