ഔദ്യോഗിക ജീവിതത്തില്‍ തന്റെ മുമ്പിലെത്തിയ ശവശരീരങ്ങളുടെ ഞെട്ടിക്കുന്ന കഥ പറഞ്ഞ ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ നിരഞ്ജനയുടെ ജിവിത കഥ പറയുകയാണ് നോബോഡി എന്ന ചിത്രം. വ്യത്യസ്തമായ ഈ സൈക്കോ ത്രില്ലര്‍ ചിത്രം ചിത്രികരണം പൂര്‍ത്തിയായി തീയേറ്ററിലെത്തുന്നു. വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന് നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്നു. നടി ലെനയാണ് ഡോക്ടര്‍ നിരഞ്ജനയായി എത്തുന്നത്. ലെനയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണിത്.
ലെനയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഡോക്ടര്‍ നിരഞ്ജന എന്ന കഥാപാത്രം. പ്രമുഖ ബോളിവുഡ് നടി അമിക ഷൈലിന്റെ ഐറ്റം ഡാന്‍സ് പ്രധാന ആകര്‍ഷണമാണ്. പണത്തിനും പ്രതികാരത്തിനും വേണ്ടി നടത്തുന്ന കൊലപാതകങ്ങള്‍, കേസന്വേഷണത്തിലെ ട്വിസ്റ്റുകള്‍, അത്യന്തം ആകാംഷ നിറഞ്ഞ ഒരു സൈക്കോ ക്രൈം ത്രില്ലറാണ് നോബോഡി എന്ന ചിത്രം.
ലെന, രാഹുല്‍ മാധവ്, ഇര്‍ഷാദ് അലി, സുരേഷ് കൃഷ്ണ, കൈലാഷ്, അമീര്‍ നിയാസ്, സന്തോഷ് കീഴാറ്റൂര്‍, കന്നട നടി സഹാന, എലിസബത്ത് കെസിയ, ഷിബു നായര്‍, കന്നട നടന് പ്രശാന്ത്, വിയാന്‍ മംഗലശ്ശേരി എന്നിവരോടൊപ്പം പ്രമുഖ ബോളിവുഡ് നടിയായ അമിക ഷൈലും അഭിനയിക്കുന്നു.
വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന് നിര്‍മ്മാണവും, സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന നോബോഡിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -രാമസ്വാമി നാരായണസ്വാമി, ഷിനോജ് പി.കെ, കോ. ഡയറക്ടര്‍ – അരുണ്‍ദേവ് ,തിയോഫിന്‍ പയസ്, രചന – അസ്ഹറുദീന് ,തിയോഫിന്‍ പയസ്, ക്യാമറ – ജിബിന്‍ സെബാസ്റ്റ്യന്‍ ,ഗാനരചന -ദിവ്യ വള്ളി സന്തോഷ്, സംഗീതം – റിനില്‍ ഗൗതം, എഡിറ്റിംഗ് – അഭിലാഷ് ചന്ദ്രന്, മേക്കപ്പ് -സുജില്‍, വിജിത്ത്, വസ്ത്രാലങ്കാരം – പ്രസാദ് ആനക്കര, കലാസംവിധാനം – ഷിബു കൃഷ്ണ, ജോജോ ആന്റണി ,നൃത്തസംവിധാനം – ജീവന് ലൈഫിയ , പ്രൊഡക്ഷന്‍ കണ്ട്രോളര്-റോജികുര്യന്, പിആര്‍ഓ – അയ്മനം സാജന്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും.


