പറവൂര്‍: സിനിമ-സീരിയല്‍ നടന് ചേന്ദമംഗലം പറപ്പൂവീട്ടില് സി.പി.പ്രതാപന് (70) എളമക്കര പുതുക്കലവട്ടം പ്രശാന്തിയില്‍ അന്തരിച്ചു.
1995-2000 കാലത്ത് ദൂരദര്‍ശനിലും മറ്റും വന്നിരുന്ന സീരിയലുകളില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വര്‍ണ കിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തച്ചിലേടത്ത് ചുണ്ടന്, ലയണ്‍, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. സ്ത്രീ, മാനസപുത്രി എന്നീ സീരിയലുകളിലും വേഷമിട്ടു.
ഇന്ത്യാ ടുഡേ എറണാകുളം മാര്‍ക്കറ്റിങ് റീജണല്‍ ഹെഡ്, ജീവന് ടി.വി എറണാകുളം ജനറല്‍ മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കലാകൗമുദി, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചേന്ദമംഗലം പുല്ലാരപ്പിള്ളില്‍ വീട്ടില്‍ കെ.പി. പ്രസന്ന (റിട്ട. അധ്യാപിക, ഭവന്‍സ് എളമക്കര). മകന്: അഡ്വ. പ്രശാന്ത് (എച്ച്.ഡി.എഫ്.സി). മരുമകള്‍: ജയ.


