2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.
തമിഴ് നടന് ധനുഷിനും ഹിന്ദി നടന് മനോജ് ബാജ്പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന് സിങ് ചൗഹാനാണ് മികച്ച സംവിധായന്. സഹനടനുള്ള ദേശീയ പുരസ്കാരം വിജയ് സേതുപതിക്കാണ്.
രജനീകാന്തിനാണ് ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലന് സിനിമയുടെ സംവിധയകന് മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി.
മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം പ്രഭാവര്‍മ്മയും, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരന്, സായി എന്നിവരും സ്വീകരിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരിഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ച് റസൂല്പൂക്കുട്ടിക്കൊപ്പം പുരസ്കാരം പങ്കിട്ട ബിബിന്‍ ദേവിന് ഇത് അഭിമാന നിമിഷമാണ്.
67-ാം ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ദക്ഷിണേന്ത്യന്‍ സിനിമകളുടെ മേധാവിത്തം കുടിയായിരുന്നു.