പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഉപചാരപൂര്‍വം ഗുണ്ടാ ജയന് എന്ന സിനിമയുടെ പ്രചാരണം. ഈ ആധുനിക കാലഘട്ടത്തിലും മൈക്ക് അനൗണ്‍സ്മെന്റിലൂടെ റിലീസ് തീയതി ജനങ്ങളെ അറിയിച്ചു കൊണ്ടാണ് പ്രചാരണം നടത്തിയത്. മൂവാറ്റുപുഴയില്‍ നിന്നും കേരളത്തിലെ 14 ജില്ലകളിലും നാല്പതോളം പ്രചരണ വാഹനം ഇറക്കിയായിരുന്നു അനൗണ്‍സ്മെന്റ്. ചിത്രം ഇരുപത്തിയഞ്ചാം തീയതി റിലീസ് ചെയ്യും.
മൂവാറ്റുപുഴയുടെ പ്രിയപ്പെട്ട അനൗണ്‍സര്‍മാരായ ശ്രീജിത്ത് മാവേലിയും, ഉണ്ണി മൂവാറ്റുപുഴയും, മഹേഷ് ആദിത്യ മൂവാറ്റുപുഴയില്‍ നിന്നും സിനിമാ ലോകത്തിന് ഒരു ചരിത്രം കുറിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല കേരളത്തില്‍ പുതിയ ഉണര്‍വേകി എല്ലാ ജില്ലകളിലും അതാത് മേഖലയിലെ ആളുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുതന്നെ എല്ലാവര്ക്കും ഏറെ ഉപകാരം ആക്കുകയും ചെയ്തു.


