പ്രശസ്ത സംവിധായകന് കെ എസ് സേതുമാധവന് (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ ആയിരുന്നു അന്ത്യം.
ഓടയില്‍ നിന്ന്, ഓപ്പോള്, ചട്ടക്കാരി, യക്ഷി, അരനാഴിക നേരം, മിണ്ടാപ്പെണ്ണ്, പണിതീരാത്ത വീട് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകനായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമല്ഹാസന് ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ചലച്ചിത്ര ലോകത്ത് നല്കിയ സമഗ്രസംഭാവനയ്ക്ക് 2009 ല്‍ ജെസി ഡാനിയേല്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.


