അടുത്തിടെ ചലച്ചിത്രതാരം മഞ്ജു വാര്യരുടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. വൈറ്റ്് ഷര്‍ട്ടും ബ്ലാക്ക് സ്കേട്ടും ധരിച്ച് കൈവീശി വരുന്ന താരത്തിന്റെ ലുക്ക് അനുകരിച്ചു കൊണ്ടും പലരും രംഗത്തെത്തി. ശ്രദ്ധ നേടുകയാണ് ഇതേ ലുക്കിലുള്ള ഒരു മുത്തശ്ശിയുടെ ഫോട്ടോ. മഞ്ജു വാര്യര്‍ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഇതിലും മികച്ചൊരു പുരസ്കാരം എനിക്ക് വേറെ കിട്ടാനുണ്ടോ’ എന്ന അടിക്കുറിപ്പോടെയാണ് മുത്തശ്ശിയുടെ ചിത്രം മഞ്ജു വാര്യര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലക്ഷ്മി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ബ്ലാക് ആന്‍ഡ് വൈറ്റ് നിറങ്ങളില്‍ വസ്ത്രം ധരിച്ച് നിറചിരിയേടെ കൈവീശിക്കാണിക്കുന്ന മുത്തശ്ശിയുടെ ചിത്രവും ആരുടേയും മനം കവരും.
https://www.facebook.com/theManjuWarrier/posts/323370815812090


