ബഹിഷ്കരണവുഡായി മാറിയിരിക്കുകയാണ് ബോളിവുഡ് ഇപ്പോള്‍. ആമിര്‍ഖാനില്‍ നിന്നും തുടങ്ങി ഋത്വിക് റോഷന്, തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ടയില്‍ എത്തി ഇപ്പോഴിതാ ആലിയ ഭട്ടിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. താരം അടുത്തിടെ നല്കിയ അഭിമുഖത്തിലെ പരാമര്‍ശമാണ് ബഹിഷ്കരണക്കാരെ പ്രകോപിപ്പിച്ചത്.
ഇഷ്ടമില്ലെങ്കില്‍ എന്റെ സിനിമകള്‍ കാണേണ്ട എന്ന ആലിയയുടെ പരാമര്‍ശമാണ് ഇവരെ ചൊടിപ്പിച്ചത്. ആലിയ ഭട്ടിനെയും അവരുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയേയു ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടുള്ള ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങായി. സമൂഹ മാധ്യമങ്ങളില്‍ നേരത്തെയും രൂക്ഷമായ പരിഹാസങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് ആലിയ ഭട്ട്. താരത്തിന്റെ അഭിമുഖങ്ങളും പരാമര്‍ശങ്ങളുമൊക്കെയാണ് ഇത്തരക്കാര്‍ ഏറ്റെടുക്കുക.
അതേസമയം ആലിയ ഭട്ടിന്റേത് അഹങ്കാരത്തിന്റെ ഭാഷയാണെന്നാണ് ബഹിഷ്കരണക്കാര്‍ പറയുന്നത്. ആമിര്‍ഖാന്റെ ലാല്‍സിങ് ചദ്ദയാണ് ബഹിഷ്കരണ വാദികള്‍ അടുത്തിടെ ഏറ്റെടുത്ത് ‘ഹിറ്റാ’ക്കിയത്. ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോയതോടെ തങ്ങളുടെ മിടുക്കാണെന്നാണ് ബഹിഷ്കരണക്കാര്‍ വാദിക്കുന്നത്.
ആമിര്‍ ഖാന്റെ പടത്തെ പിന്തുണച്ചതിനും ചിത്രം കാണാന്‍ ആവശ്യപ്പെട്ടതിനുമാണ് ഋത്വിക് റോഷനെതിരെ തിരിഞ്ഞത്. കശ്മീര്‍ ഫയല്‍സ് ഇറങ്ങിയ സമയത്ത് ഋത്വിക് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഇവര്‍ ചോദിച്ചിരുന്നു.
ബോയ്കോട്ട് ബ്രഹ്മാസ്ത് ബോയ്കോട്ട് ലൈഗര്‍ ബോയ്കോട്ട് ബോളിവുഡ് ബോയ്കോട്ട് ബോളിവുഡ് മൂവി എന്നിവയാണ് ട്വിറ്ററില്‍ സജീവമാകുന്ന ബോയ്കോട്ട് ടാഗുകള്‍.