കൈയ്യില്‍ വാളും ശൂലവുമായി ഒരാളെ ഭീഷണിപ്പെടുത്തുന്ന കാവിവേഷധരികളുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ നിറഞ്ഞൊഴുകുകയാണ്. രാഷ്ട്രീയ സ്വയം സേവാ സംഘ് ഒരു തീവ്രവാദ സംഘടനയാണ് എന്ന പേരിലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്നത്. ആര്‍എസ്എസ് ഒരു ഭീകരസംഘടനയാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഇവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരാണ് എന്ന അടുക്കുറിപ്പും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. ഖാലിദ് ബിയോഡൗണ് എന്നയാളുടെ ട്വിറ്റർ അക്കൗണ്ടില്‍ നിന്നും ഇതേ അവകാശവാദവുമായി ആദ്യം ഈ ചിത്രം ട്വീറ്റ് ചെയ്യപ്പെടുകയായിരുന്നു.
എന്നാല്‍, തുടർന്ന്അത് ഡിലീറ്റ് ചെയ്തു. ഈ ചിത്രത്തിന്റെ സത്യാവസ്ഥ തേടിയ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ, സത്യാവസ്ത ഇങ്ങനെ എന്ന് വെളിപ്പെടുത്തുന്നു. ചിത്രവും പ്രസ്താവനയും വ്യാജമാണ്. പ്രചരിക്കുന്ന ചിത്രം 2005ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന സിനിമയിലെ ഒരു രംഗത്തിന്റെ സ്ക്രീന്‍ ഷോട്ടാണ്. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് പര്‍സാനിയ.
ടൈംസ് ഓഫ് ഇന്ത്യ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചപ്പോള്‍ 2016 ജൂണ്‍ 29ന് ഇന്ത്യന്‍ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു ലേഖനത്തില്‍ ഇതേ ചിത്രം ഉപയോഗിച്ചിരുന്നു. ഹിന്ദു മുസ്ലീം ലഹളകള്‍ പരാമര്‍ശിച്ച ഒന്‍പത് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഫോട്ടോ ഫീച്ചറിലാണ് ഇക്കാര്യവും പരാമര്‍ശിക്കുന്നത്. നസുര്ദ്ദീന് ഷായും സരികയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ കാണാതായ 10 വയസ്സുകാരനായ ഒരു പാഴ്സി ബാലന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തിരിക്കുന്നതാണ് പര്‍സാനിയ എന്നാണ് നിര്മ്മാതാക്കൽ പറയുന്നത്. ഇതോടൊപ്പം, ലോകത്താകമാനമുള്ള ഭീകരവാദ സംഘടനകളുടെ യുഎസ് പുറത്തുവിട്ട പട്ടികയില്‍ ആര്‍എസ്എസ് എന്ന രാഷ്ട്രീയ സ്വയം സേവാ സംഘത്തിന്റെ പേര് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു.