രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹര്‍ജി ഒത്തുതീര്‍ന്നു. ഹര്‍ജി പിന്‍വലിക്കണമെന്ന് കാണിച്ച് കേസിലെ കക്ഷികളായ എം.ടി. വാസുദേവന്‍ നായരും, സംവിധായകന് ശ്രീകുമാര്‍ മേനോനും നല്കിയ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന് അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ മടക്കി നല്‍കാനും ധാരണയിലെത്തിയിരുന്നു.
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മൂന്നുവര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായിരുന്ന കരാര്‍.
നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാതെ വന്നതോടെ എം.ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.