നൂറ് ശതമാനം സസ്പെന്‍സ്, നൂറ് ശതമാനം റോഡ് മൂവി എന്ന ടാഗ് ലൈനോടെ, പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നുമായി എത്തുകയാണ് ഹാഷ്ടാഗ് അവള്‍ക്കൊപ്പം എന്ന ചിത്രം. എ.യു. ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബര്‍ 30-ന് തന്ത്രമീഡിയ തീയേറ്ററിലെത്തിക്കും.
സിനിമാ സ്വപ്നങ്ങളുമായുള്ള ഒരു സംവിധായകന്റെ കാര്‍ യാത്രയില്‍ സംഭവിക്കുന്ന ഭീതി പടര്‍ത്തുന്ന സംഭവ പരമ്പരകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം.
ഹൊറര്‍, സസ്പെന്‍സ് ചിത്രമായ ഹാഷ്ടാഗ് അവള്‍ക്കൊപ്പത്തില്‍, കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക. കാട്ടിലെ സുന്ദരിയായി കന്നട ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്. നാല് മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ജാസി ഗിഫ്റ്റ്, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫന്‍, ലേഖ ആര്.നായര്‍ എന്നിവരാണ് ആലാപനം.
അരിസ്റ്റോ സുരേഷ്, ബ്യന്ദ കൃഷ്ണ, സേതുലക്ഷ്മി അമ്മ, സജിന്‍ വര്‍ഗ്ഗീസ്, ഷീന്‍ കിരണ്‍,ഷാജി ജോണ്‍, ഹരിദാസ്, വിപിന്‍, ഗൗരി എന്നിവര്‍ അഭിനയിക്കുന്നു.
കൃപാനിധി സിനിമാസിന്റെ ബാനറില്‍, ജിജിത്. എ.യു നിര്‍മ്മിക്കുന്ന ഈ ചിത്രം, എ.യു.ശ്രീജിത്ത് കൃഷ്ണ രചന, സംവിധാനം നിര്‍വ്വഹിക്കുന്നു. ക്യാമറ – രാരീഷ്. ഗാനരചന – ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫന്‍, എ.യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം, പശ്ചാത്തല സംഗീതം – ജയേഷ് സ്റ്റീഫന്‍, എഡിറ്റിംഗ് – ജോമിന്, കളറിസ്റ്റ് – മുത്തുരാജ്, കല – ജയന്ചിയിന്കീഴ്, വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്, ശബ്ദമിശ്രണം -അനൂപ് തിലക് , ചമയം- പ്രദീപ് രംഗന്, നൃത്തം – കുട്ടു സുഭാഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-രാധാക്യഷ്ണന് തൈക്കാട്, സ്റ്റില്‍ – അഫ്നാദ് മാസ്ക്ക്, ഡിസൈന്‍ – സ്ക്രീന്‍ ഫില്ലര്‍, പി.ആര്.ഒ- അയ്മനം സാജന്, വിതരണം – തന്ത്രമീഡിയ.


