രാഷ്ട്രദീപം സിനിമ
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാക്കിയ ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ അങ്കം അട്ടഹാസം ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി (USA) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രയിലര്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ഗോകുല്‍ സുരേഷ്, ശോഭന, മഞ്ജു വാര്യര്‍, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്മാന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാ രാജന്, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജന്, വാഴ ഫെയിം അമിത്ത്, കുട്ടി അഖില്‍ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായികയാകുന്നത്.
തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.
ബാനര്‍ – ട്രിയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – സുജിത് എസ് നായര്‍, നിര്‍മ്മാണം – അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി (USA), ഛായാഗ്രഹണം – ശിവന് എസ് സംഗീത്, എഡിറ്റിംഗ് – പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഹരി വെഞാറമൂട്, സംഗീതം – ശ്രീകുമാര്‍ വാസുദേവ്, അഡ്വ ഗായത്രി നായര്‍, ഗാനരചന – ഡസ്റ്റണ് അല്‍ഫോണ്‍സ്, ഗായിക – ഇന്ദ്രവതി ചൗഹാന് (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം – സൈജു നേമം, കോസ്റ്റ്യും – റാണ പ്രതാപ്, പശ്ചാത്തല സംഗീതം – ആന്റണി ഫ്രാന്‍സിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈന്‍സ് – ആന്റണി സ്റ്റീഫന്‍, സ്റ്റില്‍സ് – ജിഷ്ണു സന്തോഷ്, പി ആര് ഓ – അജയ് തുണ്ടത്തില്‍


