മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹൻ ലാലിന്റെ വിജയം . മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിൽക്കുന്നത്.40 ഓളം പേര് വിവിധ തസ്തികകളിലേക്ക് നോമിനേഷന് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക.