സിനിമാ നടന് ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിനിടയില്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയിലാണ് ശ്രീനിവാസനെതിരെ കേസെടുത്തിരിക്കുന്നത്.
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തില്‍ അംഗന്‍വാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിനിടയില്‍ ശ്രീനിവാസന് നടത്തിയ പരാമര്‍ശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അങ്കണവാടി അധ്യാപകരുടെ സംഘടനയാണ് നടനെതിരെ പരാതി നല്‍കിയത്.


