ചലഞ്ചര്‍ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയില്‍ നായകന് പരുക്ക്. സെഞ്ച്വറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മ്മിച്ച് മെഹമൂദ് കെ എസ് സംവിധാനം ചെയ്യുന്ന ചലഞ്ചര്‍ എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂര്‍ പുരോഗമിക്കുന്നതിനിടയിലാണ് സംഭവം. നായകനായ റഫീഖ് ചൊക്ലി യുടെ കാല്പാദത്തിനേറ്റ പരിക്കു മൂലം ഷൂട്ട് നിര്‍ത്തിവച്ചു.
ഫെബ്രുവരി ആദൃവാര0 ഷൂട്ട് പുനരാരംഭിക്കു0. ഒരു മുഴുനീള ക്രൈം ത്രില്ലെര്‍ ചിത്രമായ ചലഞ്ചറില്‍ 5 സ0ഘട്ടനങ്ങളാണുള്ളത്.ഈ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നായകന് പരുക്കേറ്റത്. സിനിമയുടെ എറ്റവും ആകര്‍ഷക ഘടകമാണ് ഈ സംഘടന രംഗങ്ങള്‍.
ചലഞ്ചറിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം -മെഹമൂദ് കെ. എസ്, DOP- ഷെട്ടി മണി, അസോസിയേറ്റ് ഡയറക്ടര്‍- അര്ജുന് ദേവരാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – നിതീഷ് മുരളി, ലെയിസണ്‍ ഓഫീസര്‍ – സെബി ഞാറയ്ക്കല്‍, ഓഫീസ് നിര്‍വഹണം – ഗോകുല്‍ രാജന്,മേയ്ക്കപ്- നിഷാന്ദ് സുബ്രര്, ആര്‍ട്ട്- വിനോദ് മാധവന് & ബിജു, കോസ്റ്റൃംസ്- ജോയ് മഞ്ഞപ്ര,സംഘട്ടനം-സലീം ബാവ, സ0ഗീത0- ബാഷ് ചേര്‍ത്തല, പശ്ചാത്തല സംഗീതം – ജോയ് മാധവ്, ഡി.ഐ-ദീപക്, പി.ആര്.ഒ- അയ്മനം സാജന്. ചിത്രം ഏപ്രില്‍ തിയേറ്ററുകളില്‍ എത്തും.


