വിഖ്യാത ബംഗാളി നടന് സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസം ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. സത്യജിത്ത് റേയുടെ സിനിമകളിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി ശ്രദ്ധേയനായത്.
സത്യജിത്ത് റേ സംവിധാനം ചെയ്ത ലോകോത്തര സിനിമകളില്‍ അദ്ദേഹം മികച്ച വേഷം ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടി. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്കാരവും പത്മഭൂഷണും നേടിയിട്ടുണ്ട്. 1959ല്‍ പുറത്തിറങ്ങിയ സത്യജിത് റേയുടെ ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്രയുടെ അരങ്ങേറ്റം. തീന് കന്യ, അഭിജാന്‍, ചാരുലത, പരിണീത തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.