സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരന് സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ചിത്രം ജൂലൈ 15-ന് യു.കെയിലും, യു.എസ്.എ യിലും ആമസോണിലും, ഇന്ത്യയില്‍, സൈന പ്ലേ, മെയിന്‍ സ്ട്രീം, ഹൈ ഹോപ്പ്, കൂടെ, ഫസ്റ്റ് ഷോ, ലൈംലൈറ്റ് എന്നീ പ്രമുഖ ഒ.ടി.ടികളിലും കാണാം. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാര് എസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അല്ലി.
സജി വെഞ്ഞാറമ്മൂട് ഒരു മേസ്തിരിപ്പണിക്കാരന്റെ ശക്തമായ വേഷത്തില്‍ നല്ല പ്രകടനം നടത്തുന്ന ചിത്രമാണ് അല്ലി. വ്യത്യസ്തമായ കഥയും അവതരണവും അല്ലിയെ വേറിട്ടൊരു അനുഭവമാക്കുന്നു. മേസ്തിരിയായി സജി വെഞ്ഞാറമ്മൂടും, അല്ലിയായി അപര്‍ണ്ണ മോഹനും, സുമതിയമ്മയായി നീനാ കുറുപ്പും നല്ല പ്രകടനമാണ് നടത്തിയത്. ഇവരെ കൂടാതെ ശിവദാമോദര്, വിപിന്‍ കുട്ടപ്പന്, ശ്രീ പ്രസാദ്, ശിവരഞ്ജിനി എന്നിവരും ചിത്രത്തിലുണ്ട്.
ഹൈ ഫൈവ് ഫിലിംസിനു വേണ്ടി എസ്. ശ്രീകുമാര്‍, ഗൗതം രാജ്, ഡോ. അമ്മു ടി ദീപ് എന്നിവര്‍ നിര്‍മ്മിക്കുന്ന അല്ലി രാജ് കുമാര്‍ എസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി – ജയന് ദാസ്, എഡിറ്റര്‍ – അരുണ്‍ദാസ്, ഗാനങ്ങള്‍ – ശ്യാം നെല്ലിക്കുന്നേല്‍,സംഗീതം – സതീശ്, കല – ബിജു കല്ലുംപുറത്ത്, ബി.ജി.എം – ശ്രുതികാന്ത് എം.ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്- നസീര്‍ അരീക്കോട്, മേക്കപ്പ് – രതീഷ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – നിഥിന്, അസോസിയേറ്റ് ഡയറക്ടര്‍ – ഷാന്‍ എസ്.എം കടക്കാവൂര്‍, ശ്രീ പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അരുണ്‍, സ്റ്റില്‍ – ആനന്ദ് മേനോന് ,ഡിസൈന്‍ -സാന്റോ വര്‍ഗീസ്, പി.ആര്.ഒ- അയ്മനം സാജന്.


