75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഹര് ഘര്‍ തിരംഗയില്‍ പങ്കാളിയായി നടന് മോഹന്‍ലാലും. കൊച്ചി എളമക്കരയിലുള്ള വീട്ടില്‍ മോഹന്‍ലാല്‍ പതാക ഉയര്‍ത്തി. ആസാദി കാ അമൃത് മഹോത്സവത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയര്‍ത്തുന്നതിന്റെ വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ദേശീയഗാനം ആലപിച്ച ശേഷം പതാകക്ക് സല്യൂട്ട് നല്കി. ഹര് ഘര്‍ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
75ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര് ഘര്‍ തിരംഗയ്ക്ക് രാജ്യത്ത് ഇന്ന് തുടക്കമായി. ഇന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ദേശീയ പതാക ഉയര്‍ത്തും. സംസ്ഥാനത്തും ആഘോഷ പരിപാടികള്‍ ആരംഭിച്ചു.
മന്ത്രിമാരായ ജി. ആര് അനില്‍, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി. കേരള മുസ്ലിം ജമാ അത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തി.


