ലോസ് ഏഞ്ചല്‍സ്: ഗായികയും റോക്ക് എന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രെസ്ലിയുടെ ഏക മകളുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു. 54 വയസായിരുന്നു. ലോസ് ഏഞ്ചല്‍സ് ഏരിയാ ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
”എന്റെ സുന്ദരിയായ മകള്‍ ലിസ മേരി ഞങ്ങളെ വിട്ടുപോയി എന്ന സങ്കടകരമായ വാര്‍ത്ത ഹൃദയഭാരത്തോടെ പങ്കുവയ്ക്കുകയാണ്” മാതാവ് പ്രസില്ല പ്രസ്ലി പ്രസ്താവനയില്‍ പറഞ്ഞു. ‘ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വികാരാധീനയും ശക്തയും സ്നേഹനിധിയുമായ സ്ത്രീയായിരുന്നു അവള്. ഈ അഗാധമായ നഷ്ടം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ സ്വകാര്യത ആവശ്യപ്പെടുന്നു.’ പ്രസ്താവനയില്‍ പറയുന്നു.
1968 ഫെബ്രുവരി 1ന് എല്‍വിസ് പ്രസ്ലിയുടെയും പ്രസില്ലയുടെയും മകളായിട്ടാണ് ലിസയുടെ ജനനം. റോക്ക് ആന്‍ഡ് റോളിന്റെ രാജകുമാരി എന്നറിയപ്പെടുന്ന ലിസ ഒരു ഗായിക, ഗാനരചയിതാവ് എന്ന നിലയില്‍ റോക്ക്, കണ്ട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആല്‍ബങ്ങള്‍ ആണ് കൂടുതലും ചെയ്തിട്ടുള്ളത്.
നാലു തവണ വിവാഹിതയായ ലിസക്ക് സംഗീതജഞന്‍ ഡാനി കീഫുമായിട്ടുള്ള ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കല്‍ ജാക്സനെ വിവാഹം ചെയ്ത ഇവര്‍ കുറച്ചു കാലം അഭിനേതാവായ നിക്കോളസ് കേജന്റിന്റെ ഭാര്യയായിരുന്നു. പിന്നീട് സംഗീത സംവിധായകനായ ധമൈക്കല് ലോക്ക്വുഡ്പ നെ വിവാഹം ചെയ്ത ഇവര്‍ക്ക് ഈ ബന്ധത്തില്‍ ഇരട്ട പെണ്‍കുട്ടികള്‍ ഉണ്ട്.