മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം തീയേറ്ററുകളിലെത്തി. തന്റെ പഴയ വീട്ടില്‍ സ്വന്തം പെന്‍ഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യര്‍. ചെറുമകള്‍ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തില്‍ ഒരു കാല് നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യര്‍ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങള്‍ക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛന്. അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.
നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലന് ബ്ളസീന, സാജന് ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോണ്‍ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിര്‍മ്മാണം, സംവിധാനം – കെ മഹേന്ദ്രന് , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങല്‍, എഡിറ്റിംഗ് – ശരണ്‍ ജി ഡി, ഗാനരചന – സജി ശ്രീവല്‍സം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം- ഗോപികണ്ണാ ജി, പ്രൊഡക്ഷന്‍ കണ്ട്രോളര് – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനില്‍ നേമം, കോസ്റ്റിയും – തമ്പി ആര്യനാട്, ആക്ഷന്‍- ബ്രൂസ്ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവന്, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആര് ഓ -അജയ് തുണ്ടത്തില്‍ .


