കേരളക്കരയെ നടുക്കിയ സംഭവമാണ് ജെൻസൻ്റെ മരണവാർത്ത. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയെ നെഞ്ചോട് ചേർത്ത ജെൻസന്റെ ജീവൻ വാഹനാപകടത്തിൽ പൊലിയുക ആയിരുന്നു. കണ്ണീരോടെ കേരളക്കര അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു. ഈ അവസരത്തിൽ ജെൻസന്റെ വിയോഗത്തിൽ മനംതൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.
‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും’, എന്നായിരുന്നു മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടൻ ഫഹദ് ഫാസിലും ദുഃഖത്തിൽ പങ്കുചേർന്നു. ‘അന്ത്യകാലം വരെ നീ ഓർമിക്കപ്പെടും സഹോദര’, എന്നാണ് ഫഹദ് കുറിച്ചത്.


