രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് നടന് രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധക സംഘടനയാക്കി. രാഷ്ട്രീയ സ്വഭാവം സംഘടന പൂര്‍ണമായി ഉപേക്ഷിച്ചെന്ന് രജനികാന്ത് പറഞ്ഞു. പാര്‍ട്ടിക്കായി രൂപീകരിച്ച പോഷക സംഘടനകളും പിരിച്ചു വിട്ടു.
രാഷ്ട്രീയ, സിനിമ മേഖലകളില്‍ ആകാംക്ഷയുയര്‍ത്തി രജനികാന്ത് ആരാധക സംഘടനയായ മക്കള്‍ മന്‍ഡ്രം ഭാരവാഹികളുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് തീരുമാനം.