രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ല്‍ സുരാജ് വെഞ്ഞാറമൂടും സൗബിനുമാണ് നായക വേഷം ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയത് റോബോട്ടായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.
ഇപ്പോള്‍ കുഞ്ഞപ്പന്റെ രഹസ്യം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് യഥാര്‍ഥ കുഞ്ഞപ്പനായി എത്തിയത്. ചിത്രത്തിന് വേണ്ടി കുറച്ച് കഷ്ടപ്പെട്ടെന്നും പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സൂരജ് പറയുന്നു.

