ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പൊലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ഇന്ന് കിട്ടിയേക്കും.ഹേമ കമ്മീഷൻ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ മൊഴി പരിഗണിച്ച് നിയമോപദേശം തേടുകയാണ് എസ്ഐടിയുടെ ആദ്യപടി. കേസെടുക്കാൻ കഴിയുന്ന മൊഴിയാണോ എന്നാണ് ഉറപ്പുവരുത്തുക. അതിനുശേഷം മൊഴി നൽകിയവരെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കും. കേസുമായി മുന്നോട്ടുപോകാൻ തയാറാണെങ്കിൽ കേസെടുത്ത് നടപടി തുടങ്ങും.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾക്കായി പ്രത്യേക സമിതി ഉടൻ രൂപീകരിക്കും. മുഴുവൻ റിപ്പോർട്ടും പ്രത്യേക സംഘത്തിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാർ കൈമാറിയാൽ ഉടൻ തുടർ നടപടി ചർച്ച ചെയ്യാൻ പ്രത്യേക സംഘം യോഗം ചേരും. കമ്മിറ്റി മുന്നിൽ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ടാഴ്ചക്കുള്ളിൽ തുടർ നടപടികൾ ശുപാർശ ചെയ്യണമെന്നാണ് പ്രത്യേക സംഘത്തിനുള്ള നിർദ്ദേശം.
22 കേസുകളാണ് പ്രത്യേക സംഘം ഇപ്പോൾ അന്വേഷിക്കുന്നത്. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവർ പ്രോസിക്യൂഷൻ ഹിയറിംഗിന് സമ്മതിച്ചാൽ, കേസ് വീണ്ടും ഫയൽ ചെയ്യണം. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന 50 ലധികം പേരാണ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത്.