പ്രേക്ഷക ശ്രദ്ധ നേടിയ ഗെയിം ഓഫ് ത്രോണ്‍സ് ടിവി പരമ്പരയിലെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടി ഡയനാ റിഗ് അന്തരിച്ചു. കാന്‍സര്‍ രോഗബാധിതയായ ഡയാന നാളുകളായി ചികിത്സയിലായിരുന്നു. സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.
‘എന്റെ പ്രിയപ്പെട്ട മാതാവ് ഇന്ന് പുലര്‍ച്ചെ മരണമടഞ്ഞു. കാന്‍സറാണ് മരണകാരണം. അവസാന നാളുകള്‍ സന്തോഷത്തോടുകൂടിയാണ് അവര്‍ ചെലവഴിച്ചത്. അമ്മയെ മിസ് ചെയ്യം’- ഡയാനയുടെ മകള്‍ റേച്ചല്‍ സ്റ്റിര്‍ലിംഗ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നതിങ്ങനെ.
നാടകരംഗത്ത് തിളങ്ങി നിന്ന ഡയാന 1960 ലെ ‘ദി അവഞ്ചേഴ്സ്’ എന്ന ടിവി സീരീസിലൂടെയാണ് ഡയാന റിഗ് ശ്രദ്ധനേടുന്നത്. അതിലെ എമ്മ പീല്‍ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
ഇതിന് പിന്നാലെ ജെയിംസ് ബോണ്ട് കഥ പറയുന്ന ‘ഓണ്‍ ഹര് മെജസ്റ്റി സീക്രട്ട് സര്‍വീസ്’ എന്ന ചിത്രത്തില്‍ ബോണ്ട് ഗേള്‍ ട്രേസി ഡി വിസെന്‍സോ ആയി വേഷമിട്ടു. ഗെയിം ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത സീരീസിലെ ഒലേന ടൈറല്‍ എന്ന പേരില്‍ യുവ തലമുറയ്ക്കും ഡയാന റിഗ് സുപരിചിതയാണ്.
1938ല്‍ ഇഗ്ലംണ്ടിലെ ഡോണ്കാസ്റ്റില് ജനനം. റോയര്‍ ഷേക്സിപിയര്‍ എന്ന കമ്പനിയിലൂടെ അരങ്ങിലേക്ക് പ്രവേശിച്ച താരത്തിന് കിംഗ് ലിയറിലെ വേഷം കയ്യടി നേടിക്കൊടുത്തു. ബാഫ്ത എമ്മി എന്നീ പുരസ്കാരങ്ങള്‍ നേടിയ ഡയാനയ്ക്ക് നിരവധി ആരാധകാരാണുള്ളത്. നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.