മുംബൈ: പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് ബോളിവുഡ് താരം സല്മാന് ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കസ്റ്റഡിയില്‍. റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തി ഭീഷണി മുഴക്കിയത് രാജസ്ഥാന് സ്വദേശിയായ പതിനാറുവയസുകാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. തിങ്കളാഴ്ചയാണ് പൊലീസ് കണ്ട്രോള് റൂമില്‍ വധഭീഷണിയുമായി ബന്ധപ്പെട്ട ഫോണ്‍കോള്‍ വന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെന്നും സാങ്കേതിക സഹായത്തോടെ കോള്‍ വന്ന നമ്പര്‍ ട്രാക്ക് ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മാസം 30ന് സല്മാന് ഖാനെ കൊല്ലുമെന്നാണ് ഫോണ്‍ സംഭാഷണി ഫോണ്‍ വന്നത്. അടുത്ത കാലത്തായി മൂന്നിലധികം തവണയാണ് താരത്തിന് നേരെ വധഭീഷണിയുണ്ടായത്. കഴിഞ്ഞ മാസം താരത്തിനെതിരെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
അന്വേഷണത്തില്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്ന് ഒരു ബാലനാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ക്കായി മുംബൈയിലെ ആസാദ് മൈദാന് പൊലീസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. നടനെ ഭീഷണിപ്പെടുത്താന്‍ കാരണെമന്താണെന്നറിയാന് കാരണം അന്വേഷണം നടക്കുന്നതായും അറിയിച്ചു. ഭീഷണികള്‍ കൂടിയതോടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ വാഹനം നിസാന്‍ പട്രോള്‍ എസ് യു വി സല്മാന് ഇറക്കുമതി ചെയ്തിരുന്നു.


