മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണത്തിൽ മൊഴി നൽകി നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ടെന്നും ഇഡിക്ക് മൊഴി നൽകി.സിനിമ ചിത്രീകരണത്തിനായി ഏഴ് കോടി രൂപ നല്‍കാമെന്ന കരാര്‍ സിറാജ് ലംഘിച്ചുവെന്നും ചിത്രീകരണവേളയില്‍ രണ്ട് കോടി മാത്രമാണ് നല്‍കിയതെന്നുമാണ് പറവ ഉടമകളുടെ മൊഴി.
ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്.കള്ളപ്പണമിടപാടുകള്‍ നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകള്‍ക്കും കൃത്യമായ രേഖകളുണ്ടെന്നും സൗബിന് ഷാഹിര്‍ അടക്കമുള്ളവര്‍ മൊഴി നല്കി. സിറാജില്‍ നിന്ന് കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചുനല്കിയതിന്റെ രേഖകളടക്കം പറവ ഫിലിംസ് ഇഡിക്ക് കൈമാറി.