സ്ഫടികത്തിന് ശേഷം മോഹന്‍ലാല്‍ നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് എത്തുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത് 2000 ല്‍ പ്രദര്‍ശനത്തിനെത്തിയ ദേവദൂതന് ആണ് ആ ചിത്രം. 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് ശബ്ദവും ദൃശ്യവും പുതുക്കപ്പെട്ട ചിത്രത്തിന്റെ ട്രയ്ലര്‍ പുറത്തിറങ്ങി.ഒരു കാലത്ത് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട, അണ്ടർ റേറ്റഡ് വിഭാഗത്തിലേക്ക് നീക്കപ്പെട്ട ചിത്രത്തിനായി ഇന്ന് കാത്തിരിക്കുന്നത് നിരവധി പേരാണ്.
രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രം മിസ്റ്ററി ഹൊറര്‍ വിഭാഗത്തില്‍ പെട്ട ഒന്നാണ്. പ്രശസ്ത സംഗീത സംവിധായകന് വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാല്‍ എത്തിയ ചിത്രം സംഗീതത്തിന് അതീവ പ്രാധാന്യമുള്ള ഒന്നുമായിരുന്നു. വിദ്യാസാഗര്‍ ആയിരുന്നു സംഗീത സംവിധായകന്.ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നത്. നേരത്തെ സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രം സിബി മലയിൽ പങ്കുവെച്ചിരുന്നു. 2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ


