ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വിവാഹമോചനവും നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെട്ട ഗോസിപ്പുകളുമാണ് ഇപ്പോൾ തമിഴ് സിനിമാലോകത്തെ ചൂട് പിടിച്ച ചര്‍ച്ച. തനിക്കെതിരായ ആരോപണങ്ങളിൽ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി പൊതുപ്രവര്‍ത്തകര്‍ പരോക്ഷമായ പരാമർശങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ട്.
പൊന്നിയിൻ സെൽവനിൽ തൃഷയ്ക്കൊപ്പം പ്രവർത്തിച്ച നടൻ പാര്‍ഥിപനാണ് ഈയിടെ പരസ്യപ്രസ്താവന നടത്തിയത്. ഒരു അവാർഡ് ചടങ്ങിൽ ‘പൊന്നിയിൻ സെൽവൻ’ സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പാർത്ഥിപൻ തൃഷയെ ലക്ഷ്യം വെച്ച് സംസാരിച്ചത്. ”ഈ കുന്ദവൈയെ (പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രം) കുറച്ചുനേരം വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. അവർ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്, കാരണം അത് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്” എന്നായിരുന്നു പാർഥിപന്റെ വാക്കുകൾ.തൃഷയുടെ ‘കുന്ദവൈ’ എന്ന പേരിനെ ‘കുന്ത വെക്കുക’ (ഇരിക്കുക) എന്ന തമിഴ് വാക്കുമായി ബന്ധിപ്പിച്ചായിരുന്നു ഈ പരിഹാസം. വിജയും തൃഷയും അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചെത്തിയതും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പാർഥിപൻ ഉദ്ദേശിച്ചതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.


