കൊച്ചി; സിനിമാ തര്‍ക്കത്തില്‍ ഷെയ്ന് നിഗം അകത്തേക്ക് കേസ് ഒത്തു തീര്‍പ്പിലേക്ക്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഇന്നലെ ഷെയിന്‍ അമ്മ ഭാരവാഹിയായ നടന് സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്.
മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന് നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്കി. ഷെയ്ന് പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില് എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.


