നടിയുടെ തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി ഗൗരി കിഷനെ ബോഡിഷെയ്മിങ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂട്യൂബർ ആർ എസ് കാർത്തിക്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്നും താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആർ എസ് കാർത്തിക് പറയുന്നു. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
ഗൗരിയോട് മാപ്പ് പറയുമോ എന്ന് മാധ്യമപ്രവർത്തകർ കാർത്തിക്കിനോട് ചോദിച്ചു. ഗൗരി തന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയാണ്. അപ്പോൾ പ്രായം കുറഞ്ഞവരാണോ കൂടിയവരാണോ ആദ്യം മാപ്പ് പറയേണ്ടത് എന്നായിരുന്നു യൂട്യൂബറിന്റെ മറുപടി ചോദ്യം. ഗൗരിയാണ് തെറ്റ് ചെയ്തതെന്ന് കാർത്തിക് പറഞ്ഞു. വിവാദം ഉണ്ടാക്കുന്നത് പി.ആറിന് വേണ്ടിയാണെന്നും അയാൾ പറഞ്ഞു.
‘അദേഴ്സ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് കാർത്തിക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു. നായികയുടെ ഭാരം എത്രയെന്നായിരുന്നു ചോദ്യം.


