ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും വാക്സീന് സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് നടൻ ഷെയ്ന് നിഗം.18 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സീന് നല്‍കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ അറിയിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഈ തീരുമാനത്തിനാണ് ഷെയ്ന് നിഗം അഭിവാദ്യങ്ങള്‍ അറിയിച്ച്ത്.
രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും സൗജന്യമായി വാക്സീന് നൽകാൻ തീരുമാനിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍ എന്നാണ് ഷെയ്ന് നിഗം സോഷ്യൽ മീഡിയയിൽ കുറിച്ചത്. സർക്കാരിന് പല വിമര്‍ശനങ്ങളും, പാളിച്ചകളും ഉണ്ടാകാം, എന്നിരുന്നാലും ഈ ഒരു തീരുമാനം എടുത്തു എന്നത് അഭിനനന്ദനാര്‍ഹമാണ് എന്നും ഷെയ്ന് എഴുതി.