തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കാജല്‍ അഗര്‍വാള്‍ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
ഇരുവരുടേതും വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജല്‍. 2004ല്‍ ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറി.
‘ദി എലിഫന്റ് കമ്പനി’ എന്ന ഹോം ഡെക്കര്‍ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഗൗതം കിച്ച്ലുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസമായി നടക്കുന്ന വിവാഹാഘോഷത്തില്‍ സിനിമാ രംഗത്ത് നിന്നുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും.


