മുംബൈ: ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജൂൺ 30ന് ന്യൂമോണിയ പിടിപെട്ടതോടെ രോഗം മൂർച്ഛിക്കുകയായിരുന്നു തുടർന്ന് മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നീണ്ട ആറ് പതിറ്റാണ്ടത്തെ അഭിനയ ജീവിതത്തിനിടെ 65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാർ അഭിനയിച്ചിട്ടുള്ളത്. 1955 ലെ ദേവ്ദാസ്, 1957 ലെ നയാ ദോർ, 1960 ലെ മുഗൾ-ഇ-ആസം, 1961 ലെ ഗംഗ ജമുന, 1981 ലെ ക്രാന്തി, 1986 ലെ കർമ, 1998 ലെ ഖില എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
1966 ലാണ് അഭിനേത്രിയായ സൈറ ബാനുവിനെ ദിലീപ് കുമാർ ഗോപി, സഗിന, ബൈരാഗ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. 1991ൽ പത്മഭൂഷൻ, 1994 ൽ ദാദാസാഹിബ് ഫാൽകെ പുരസ്കാരം, 2015 ൽ പത്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.