ഷെയിനിന്റെ സംസാരരീതി ശരിയല്ല, വിജയം കൈകാര്യം ചെയ്യാനുള്ള പക്വത ഷെയിന്‍ ഇല്ലാതെ പോയെന്ന് നടന് ദേവന് പറഞ്ഞു. സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഏറെ അവഗണനകള്‍ നേരിട്ടും കഷ്ടപ്പാടുകള്‍ സഹിച്ചും ഈ നിലയില്‍ എത്തിയവരാണ്, അവര്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്താണിവിടെ എത്തിയതെന്ന് നമ്മള് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പരാജയം നമുക്ക് ഹാന്‍ഡില്‍ ചെയ്യാം. വിജയത്തെ കറക്ടായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ലെങ്കിലാണ് ഏറ്റവും വലിയ പരാജയം സംഭവിക്കുക. വിജയം ഭയങ്കരമൊരു പ്രോബ്ലക്കാരനാണ്. ആ വിജയത്തെ നമ്മള് എങ്ങനെ ഹാന്‍ഡില്‍ ചെയ്യുന്നു അതനുസരിച്ചിരിക്കും നമ്മുടെ ഭാവി. ആ വിജയം ഹാന്‍ഡില്‍ ചെയ്യാനുള്ള പക്വത ആ കുട്ടിക്കില്ല. ഒരു അച്ചടക്ക ബോധം വേണം. ഒന്നോ രണ്ടോ ആള്ക്കാര് ചെയ്യുന്ന കാര്യത്തെക്കൊണ്ട് സിനിമയെ പൂര്‍ണമായി കാണാന്‍ പറ്റില്ല. ഇപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നു എന്നതൊക്കെ സത്യമാണ്. നമുക്കൊക്കെ വല്ലാണ്ട് വിഷമമുള്ള സംഗതികളാണ്.
നല്ലൊരു ഭാവിയുള്ള കുട്ടിയാണ് ഷെയ്ന്. പക്ഷെ അവന്റെ അച്ചടക്കം,? സംസാരിക്കുന്ന രീതി അത് ശരിയല്ല.അവന് എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ അവന് ഡിമാന്‍ഡ് ഉണ്ടായാലും ഫേസ്ബുക്കിലും മറ്റും വരുന്ന ചില എഴുത്തുകളൊക്കെ വേദനിപ്പിക്കുകന്നതാണ്. അത്രയും പ്രായവും അത്രയും പക്വതയും ഉള്ള ഒരു കുട്ടി അങ്ങനെ ചെയ്യരുത്. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി നമ്മള് അടിപിടി കൂടുമ്പോള്‍ അത് ശരിയായ നിലപാടായിട്ട് എനിക്ക് തോന്നുന്നില്ല. അതൊരു ആര്‍ട്ടിസ്റ്റ് ഒരിക്കലും ചെയ്യാന്‍ പാടില്ല. പ്രത്യേകിച്ച് അദ്ദേഹത്തെ പോലെയുള്ള ഒരു യംഗ്സ്റ്റര്‍. അബിയുടെ മകനാണ്. അബിക്ക് എത്തിപ്പെടാന്‍ സാധിക്കാതിരുന്ന ഇടത്തേക്കാണ് ഈ ഒരു എയ്ജില്‍ ഇവിടംവരെ എത്തിയത്. അത് നമ്മുടെ കഴിവ് കൊണ്ടാണ്,? സാമര്ത്ഥ്യംകൊണ്ടാണ് എന്ന് വിചാരിക്കരുത്. ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യാതെ ഒരു നടന് നടനാവാന്‍ പറ്റില്ലന്നും ദേവന് പറഞ്ഞു.
ഇപ്പോള്‍ മോഹന്‍ലാലിന്റെ കാര്യമെടുത്താലും മമ്മൂട്ടിയുടെ കാര്യമെടുത്താലും എത്രയോ സഫര്‍ ചെയ്തിട്ടാണ് എത്രയോ അവഗണനകള്‍ കിട്ടീട്ടുണ്ട് അവര്‍ക്ക്. ഇന്ന് സൂപ്പര്‍സ്റ്റാറായി ഏറ്റവും നല്ല നടന്മാരായി നില്ക്കുന്നതും സമകാലീനരാണ്. ഞാന്‍ വളര്‍ന്നുവന്ന കാലഘട്ടത്തില്‍ത്തന്നെയാണ് അവരും വളര്‍ന്നുവന്നത്.എനിക്കറിയാം. അതൊക്കെ ചരിത്രങ്ങളാണ്.സത്യങ്ങളാണ്. ആ സമയത്ത് അവരത് റിയാക്ട് ചെയ്യാന്‍ പോയിട്ടില്ല.സഫര്‍ചെയ്ത് കഷ്ടപ്പെട്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും ഈ നിലയിലായത്. സിനിമാ മേഖല ലഹരിയുടെ പിടിയിലാണെന്നതില് സത്യമുണ്ടെന്നും താരം വ്യക്തമാക്കി.