നടി തമന്ന ഭാട്ടിയയും നടന് വിജയ് വര്‍മയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുവര്‍ഷം ആഘോഷിക്കാന്‍ ഇരുവരും ഒരുമിച്ച് ഗോവയിലെത്തിയതിന് പിന്നാലെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഗോവയിലെ പ്രമുഖ റെസ്റ്ററന്റിലെ ന്യൂ ഇയര്‍ ആഘോഷത്തിലാണ് താരങ്ങള്‍ പങ്കെടുത്തത്. ആഘോഷത്തിനിടയില്‍ പരസ്പരം കെട്ടിപിടിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം. താരങ്ങളുടെ മുഖം വ്യക്തമല്ലെങ്കിലും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം അനുസരിച്ചാണ് നെറ്റിസണ്‍സ് അതു തമന്നയും വിജയുമാണെന്ന നിഗമനത്തിലെത്തിയത്.
തമന്നയുടെ ഫാന്‍സ് പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പരിചയത്തെക്കുറിച്ചു പോലും പൊതുയിടങ്ങളില്‍ പറയാത്ത താരങ്ങള്‍ ‘ലസ്റ്റ് സ്റ്റോറീസ് 2’ ല്‍ ഒന്നിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ആലിയ ഭട്ടിനൊപ്പമുള്ള ‘ഡാര്ലിങ്ങ്സാ’ണ് വിജയ്യുടെ അവസാനം റിലീസിനെത്തിയ ചിത്രം. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന തമന്ന, ദിലീപ് ചിത്രം ‘ബാന്ദ്ര’യില്‍ പ്രധാന വേഷത്തിലെത്തും. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു.