ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിച്ച് സിനിമ നടന് ഹരീഷ് പേരാടി. വരും തിരഞ്ഞെടുപ്പുകളില്‍ ഒരു കരണം കൊണ്ടും സിനിമ താരങ്ങളെ മത്സരിപ്പിക്കരുത്. ആ നയം ഇടതുപക്ഷം ഉപേക്ഷിക്കണം. വെഞ്ഞാറമൂട് രണ്ട് യുവാക്കള്‍ മരിച്ചതാണ് ഈ പോസ്റ്റ് എഴുതാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നടന്മാരെ എംഎല്‍എ എംപി ആകുന്നത് സിപിഎം നിര്‍ത്തലാക്കണം. പൊതുവിഷയങ്ങളില്‍ വാ തുറക്കാത്ത ഇത്തരം മനുഷ്യരെ എന്തിന് ചുമക്കുന്നതെന്നും അക്കൂട്ടത്തില്‍ ഗണേഷ്കുമാര് മാത്രമേ പ്രതികരിക്കാറുള്ളു എന്നും അദ്ദേഹം പറഞ്ഞു.
നാട്ടിന്‍പുറങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് യഥാര്‍ത്ഥ സഖാക്കള്‍. അവര്‍ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോള്‍ ഏറ്റവും യോഗ്യര്‍ അവര്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നു എന്നും ഹരീഷ് േപരാടി പറഞ്ഞു.