വയനാട്ടിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയും ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു.
നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും അ ക്രമം നടത്തിയത് കുട്ടികളാണ്. കുട്ടികളായതുകൊണ്ട് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവര്‍ത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി പറഞ്ഞത്:
ഇത് എന്റെ ഓഫീസാണ്, അതിനപ്പുറം ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദത്തിന്റെ ഓഫീസാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നത്. അക്രമം എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന ചിന്ത രാജ്യത്ത് ആകമാനം ഉണ്ട്. എന്നാല്‍, അക്രമം ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കുകയില്ല. കുട്ടികളാണ് ഇത് ചെയ്ത്, അവര്‍ കുട്ടികള്‍ കൂടിയാണ്, അവര്‍ ചെയ്തത് നല്ലകാര്യമല്ല. അവര്‍ നിരുത്തരവാദപരമായാണ് പ്രവര്‍ത്തിച്ചത്. അവരോട് എനിക്ക് യാതൊരുവിധ ദേഷ്യമോ വിദ്വേഷമോ ഇല്ല. അവരൊരു ചെറിയ കാര്യമാണ് ചെയ്തത്. അതവിടെ വിടണം.
ഇത്തരം കാര്യങ്ങളുടെ അനന്തര ഫലം അവര്‍ക്ക് മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു. അവര്‍ക്ക് മാപ്പ് കൊടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. സമുദായങ്ങള്‍ തമ്മില്‍ പാലം ഉണ്ടാക്കുകയാണ് പാര്‍ട്ടി. ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആര്‍എസ്എസും ബിജെപിയും ചെയ്യുന്നത് പൂര്‍ണ്ണമായും നമ്മുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്. ദേഷ്യവും വിദ്വേഷവും കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന് ഞങ്ങള്‍ കരുതുന്നില്ല.
ഇവിടെ യുവാക്കള്‍ എക്സൈറ്റഡായി. അവര്‍ക്ക് നമ്മളേക്കാള്‍ വ്യത്യസ്തമായൊരു പ്രത്യയശാസ്ത്രമാണ് ഉള്ളത്. അവര്‍ എന്റെ ഓഫീസ് തകര്‍ത്തു എന്ന സത്യാവസ്ഥ നമ്മള് അംഗീകരിക്കുന്നില്ല. ആക്രമണം നടന്നത് കൊണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഓഫീസ് നേരയാക്കി, നേരത്തേ പൊലെ പ്രവര്‍ത്തിക്കും. അവര്‍ക്ക് മാപ്പ് നല്‍കണം.


