മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന് ശ്രീനിവാസന്. മോന്സന് മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണ്. ഹരിപ്പാട്ടെ ആയുര്‍വേദ ആശുപത്രിയില്‍ തനിക്ക് മോന്സന് ചികില്‍സ ഏര്‍പ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നല്‍കിയെന്ന് ശ്രീനിവാസന് വ്യക്തമാക്കി.
മോന്സന് തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്നും പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്നും ശ്രീനിവാസന് പറഞ്ഞു. മോന്‍സനെതിരെ പരാതി നല്കിയവരില് രണ്ടു പേര് ഫ്രോഡുകളാണ്. പണത്തിനോട് അത്യാര്‍ത്തിയുള്ളവരാണ് മോന്സണ്് പണം നല്‍കിയത്. തന്റെ സുഹൃത്തിന് സിനിമയെടുക്കാന്‍ പലിശയില്ലാതെ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തെന്നും ശ്രീനിവാസന് പറഞ്ഞു.


