ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് കുട്ടികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത വര്‍ധിച്ചുവെന്ന് കണക്കുകള്‍. 10 നും 18 വയസിനുമിടയിലുള്ള 173 കുട്ടികളാണ് കേരളത്തില്‍ ലോക്ക്ഡൗണിനിടെ മാത്രം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഏഴ് മാസക്കാലത്തെ കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്.
പാലക്കാട് ജില്ലയില്‍ മാത്രം 23 കുട്ടികള്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം റൂറലില്‍ 20 പേര് ആത്മഹത്യ ചെയ്തു. നിസാര പ്രശ്നങ്ങള്‍ വരെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് വിലയിരുത്തുന്നു. മുഖ്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത് വീട്ടില്‍ തന്നെയിരിക്കുന്ന കുട്ടിയുടെ നേരെയുള്ള ഇടപെടലുകളാണ്. കുട്ടിയുടെ നന്മ ആഗ്രഹിച്ചുള്ള ഇടപെടലുകളാണ് അമ്മ, അച്ഛന്, കുട്ടിക്ക് വേണ്ടപ്പെട്ടവര്‍ എന്നിവര്‍ നടത്തുന്നത്. എന്നാലും കുട്ടിയുടെ മാനസിക അവസ്ഥ കൂടി കണക്കാക്കി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.