കണ്ണൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്ത് . കണ്ണൂര്‍ തളിപ്പറമ്പ് കരിമ്പനം സര് സയിദ് കോളജ് റോഡിലെ ഹിദായത്തുള്‍ ഇസ്ലാം മദ്രസയിലാണ് കുട്ടികൾക്ക് ക്ലാസ്സ് എടുത്തത്. മദ്രസാ അധ്യാപകന് എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.
പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്പ് പൊലീസ് എത്തി ക്ലാസ് നിര്‍ത്തിച്ച് കുട്ടികളെ വീട്ടിലേക്ക് മടക്കി അയച്ചു. അദ്ധ്യാപകന് എതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തു.


