വാഴക്കുളം: യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലെയും കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. പഠനോപകരണ വിതരണത്തിൻ്റെ മണ്ഡലം തല ഉദ്ഘാടനം ഡി കെ ടി എഫ് സംസ്ഥന പ്രിസിഡന്റ് ജോയി മാളിയേക്കൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ടിന്റോ ജോസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രിസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രിസിഡന്റ് സമീർ കോണിക്കൽ, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ജിമ്മി തോമസ്, ജിന്റോ ടോമി, എം. ജി. ഷാജി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ ജയമോൾ സന്തോഷ്, രതിഷ് മോഹനൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ സനൽ സുബ്രമണ്യൻ, സനിൽ സജി, ഉണ്ണി പി എം, റോബിൻ ജോസ്, സൂരജ് ജോളി തുടങ്ങിയവർ പങ്കെടുത്തു.


