തുള്ളികളിക്കേണ്ട പ്രായത്തില്‍ കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിയ്ക്കുകയാണ് പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയില്‍ സുബിന്- സിനി ദമ്പതികളുടെ എട്ട് വയസുകാരി മകള്‍ സോന. മൂന്നാം വയസില്‍ രോഗ ബാധിതയായ സോനയെ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന സുബിന് ഉള്ളതെല്ലാം വിറ്റ് കഴിയുന്നത്ര ചികിത്സിച്ചു. വാടക വീട്ടില്‍ താമസിച്ച് വരുന്ന സുബിന്- സിനി ദമ്പതികള്‍ക്ക് ഇരട്ട കുട്ടികളില്‍ ഓരളായ സോനയെ മുന്നോട്ട് ചികിത്സിക്കണമെങ്കില്‍ ഉദാരമതികളുടെ കാരുണ്യം ആവശ്യമാണ്.
തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അപൂര്‍വ്വ രോഗമാണ് ഈ കുരുന്നിനെ പിടികൂടിയിരിക്കുന്നത്. ട്യൂമര്‍ വളരുന്നതനുസരിച്ച് കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് വരികയുമാണ്. സോനയ്ക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. അടിയന്തിരമായി സോനയുടെ തലച്ചോറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന പോണ്ടിച്ചേരി ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലങ്കില്‍ കുട്ടിയുടെ ജജീവന് തന്നെ അപകത്തിലാകും. 60- ശതമാനം ശാരീരിക വൈകല്യമുള്ളയാളാണ് പിതാവ് സുബിന്. കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ശസ്ത്രക്രിയക്ക് വലിയ തുക വേണ്ടി വരും. ഇത് എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഈ കുടുംബം തളരുകയാണ്. തൃക്കളത്തൂര്‍ ഗവ. എല്‍.പി.ബി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സോനയുടെ ചികിത്സയ്ക്കായി അധ്യാപകര്‍ മുന്‍കൈയ്യെടുത്ത് സഹായനിധി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പിതാവിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ബാങ്ക് അക്കൗണ്ട് നമ്പര്‍:
SUBIN P.K,
AC.NO. 67380208804,
IFSE CODE. SBIN0070469
STATE BANK OF INDIA,
BRANCH- PAIPRA,
ഫോണ്‍- 9746764837.